സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീകൾക്കെതിരെ ഉള്ള കുറ്റകൃത്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സുപ്രദാന തീരുമാനം. കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി സംവിധാനം അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധന പീഡന കേസുകളില്‍ കര്‍ശന നടപടി വേണമെന്നും സ്ത്രീധനം സാമൂഹ്യ വിപത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒറ്റ ഫോണ്‍കോളില്‍ പൊലീസ് പരാതിക്കാരുടെ അടുത്തെത്തണം. നിയമത്തിന്റെ നൂലാമാലകള്‍ അതിനേ ബാധിക്കരുത്. സ്ത്രീസുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പൊലീസിന്റെ സഹകരണം വേണം. ഭയപ്പെടാതെ സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വരാനാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിനാകെ അപമാനമുണ്ടാക്കുന്ന ചില സംഭവങ്ങള്‍ അടുത്ത കാലത്തുണ്ടായി. ഇത്തരമുള്ള നാടായി മാറേണ്ടതല്ല കേരളം. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങള്‍ വഴിയും വാര്‍ഡ് തല ബോധവത്ക്കരണം നടത്താന്‍ സംവിധാനമുണ്ടാക്കും. ഇത്തരം വിഷയങ്ങളില്‍ പൊലീസ് കര്‍ശന നടപടിയെടുക്കണം.
ഗാര്‍ഹിക പീഡനമടക്കമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ വിവരം അറിയിക്കാന്‍ പ്രത്യേക നമ്ബര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി വനിതാപൊലീസ് ഓഫീസര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാല്‍ സൗകര്യമുണ്ട്. മറ്റ് ഫലപ്രദമായ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.