ചെന്നൈ: തമിഴ്നാട്ടില്‍ ഒമ്പത് പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി , ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തു. മരിച്ചത് മധുര സ്വദേശിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.അതേസമയം, ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജാഗ്രതപുലര്‍ത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രലയം നിര്‍ദേശിച്ചിരിക്കുന്നത്. പരമാവധി വ്യാപനം കുറക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോടെ നിർദേശിച്ചിട്ടുണ്ട്.
