സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും വഴിയാത്രക്കാർക്കുമൊക്കെ പുസ്തകക്കൂടിലെ പുസ്തകങ്ങൾ എടുത്തു വായിക്കാം. ആർക്കും എപ്പോൾ വേണമെങ്കിലും പുസ്തകം എടുത്തു വായിക്കാനുതകുന്ന രീതിയിൽ പൂട്ടില്ലാതെയാണ് പുസ്തകക്കൂട് സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷൈൻ കുമാർ പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയിക്ക് ബെന്യാമിന്റെ ആടുജീവിതം വായനയ്ക്കായി നൽകി പുസ്തകക്കൂട് ഉദ്ഘാടനം ചെയ്തു. ഈ അതിജീവനത്തിന്റെ കാലത്ത് പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ പയനിയർ കേഡറ്റുകൾ നടത്തുന്ന നല്ല പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഗ്രാമങ്ങളിൽ പുസ്തകങ്ങൾ വായനയ്ക്കായി എത്തിക്കുന്ന പരിപാടിയും ആസൂത്രണം ചെയ്തുവരുന്നു. വെളിയം, പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാൻ എം.ബി.പ്രകാശ്, പൂയപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഗോപി ചന്ദ്രൻ, എസ്. പി. സി യുടെ എ. ഡി. എൻ. ഒ രാജീവ്. റ്റി, ഡ്രിൽ ഇൻസ്ട്രക്ടർ ഗോപകുമാർ, പൂയപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ബിജു, ജയപ്രദീപ്, എസ്. പി. സിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ റാണി എന്നിവർ പങ്കെടുത്തു.
