ഡല്‍ഹി : എന്‍ജിനിയറിങ് സര്‍വീസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ച് യു.പി.എസ്.സി . ജൂലായ് 18-നാണ് പരീക്ഷ. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ടൈംടേബിള്‍ പരിശോധിക്കാം. രണ്ട് സെഷനുകളുള്ള പരീക്ഷയുടെ ആദ്യ സെഷന് രാവിലെ 10 മുതല്‍ 12 വരെ നടക്കും. ജനറല്‍ സ്റ്റഡീസ്, എന്‍ജിനിയറിങ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാകും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഉണ്ടാവുക. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയില്‍ 200 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.
ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് അഞ്ചുവരെയാകും രണ്ടാം സെഷന് നടക്കുക . ആകെ 300 മാര്‍ക്കിന്റെ ചോദ്യങ്ങളാകും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഉണ്ടാകുക. ഈ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാം. ആകെ 215 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി ഇത്തവണ വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നത്.