കൊട്ടാരക്കര : എക്സൈസ് റേഞ്ച് പാർട്ടി -പുത്തൂർ വില്ലേജിൽ , മൂഴിക്കോട് ,പനവിള ഭാഗത്ത് നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായം , 600 ലിറ്റർ കോട ,ഗ്യാസ് അടുപ്പ് ഉൾപ്പടെ Rs – 5000 വില വരുന്ന വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
റെയ്ഡിന് പ്രിവൻ്റീവ് ഓഫിസർ ഷിലു .എ നേതൃത്വം നൽകി … സി ഇ ഒ.മാരായ വിവേക് , സന്തോഷ് കുമാർ , ജോസി ,ഹരിപ്രസാദ് , പ്രേംരാജ് , വനിത സി ഇ ഒ ജിഷ എ എന്നിവർ പങ്കെടുത്തു. ചെങ്കുത്തായ ഇറക്കവും പാറക്കെട്ടുകളും ,കനത്ത കാറ്റും മഴയും, പ്രതികൂല കാലാവസ്ഥയും തൃണവദ് ഗണിച്ച് കൊണ്ട് വെള്ളക്കെട്ടായ കൃത്യ സ്ഥലത്ത് ഏത്തിയപ്പോഴെക്കും
എക്സൈസ് പാർട്ടിയെ കണ്ട് പ്രതികൾ ഓടി രക്ഷപെടാൻ അവസരം ലഭിച്ചു. ടി പ്രതികളെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടുണ്ട് . ടി പ്രതികൾ സ്ഥിരം വ്യാജവാറ്റ്കാരും, കുറ്റവാളികളുമാണ് അറസ്റ്റ് നടപടികൾ ഉടൻ ഉണ്ടാകും.
