പൂയപ്പള്ളി : വ്യാജ ചാരായവുമായി പിടിയിൽ. ഓടനാവട്ടം ജോജോ കോട്ടേജിൽ ജോജോ വർഗ്ഗീസ്(28), ഓടനാവട്ടം തെള്ളിയക്കാട്ട് പുത്തൻ വീട്ടിൽ റോഷനെയുമാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്. വെളിയം ജംക്ഷനിൽ പോലീസിനെ ആക്രമിച്ച പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ചാരായ വിൽപന നടത്തുന്ന ഓടനാവട്ടം സ്വദേശികളെ കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് പോലീസ് നടത്തിയ റെയിഡിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽ നിന്ന് ചാരായ കച്ചവടത്തിന് ഉപയോഗിച്ച സ്കൂട്ടറും 2 ലിറ്റർ വ്യാജ ചാരായവും പിടിച്ചെടുത്തു.
