കോവിഡ് രോഗമുക്തരായ ആളുകള്‍ക്ക് ആവശ്യത്തിന് രോഗപ്രതിരോധം ലഭിക്കാന്‍ വാക്സിന്റെ ഒരു ഡോസ് മാത്രം മതിയാകുമെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടത്തിയ ഒരു ഗവേഷണത്തില്‍ തെളിഞ്ഞതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. കോവിഡ് മുക്തരായ ആളുകള്‍ മൂന്ന് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ വാക്സിന് സ്വീകരിക്കാവൂ എന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിന് പിന്നാലെയാണ് ഈ ഗവേഷണഫലങ്ങള്‍ പുറത്തുവന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി എല്ലാവര്ക്കും കോവിഡ് വാക്സിന്റെ രണ്ടു ഡോസുകള്‍ വീതമാണ് നല്കി വരുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ജനിതകശാസ്ത്ര വകുപ്പിലെ പ്രൊഫസര്‍ ജ്ഞാനേശ്വര്‍ ചൗബെയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ ഈ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുള്ളത്. കോവിഡ് രോഗമുക്തി നേടിയവരും ഇതുവരെ രോഗബാധ ഉണ്ടായിട്ടില്ലാത്തവരും അടങ്ങിയ 20 പേരിലാണ് ഈ സംഘം പഠനം നടത്തിയത്
