കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ലോകത്തെ കോവിഡ് -19 മഹാമാരി പിടിമുറുക്കിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യനില്‍ എച്ച്10എന്‍3 എന്ന പുതിയ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളാണ് പുറത്തു വരുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ (എന്എച്ച്സി) റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവില്‍ 41കാരനില്‍ കണ്ടെത്തി. രോഗബാധിതനുമായി സമ്ബര്‍ക്കത്തില്‍ വന്ന ആളുകളുടെ മെഡിക്കല്‍ നിരീക്ഷണത്തിലൂടെല് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
