കുലുക്കല്ലൂർ – കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈതാങ്ങായി മുളയൻകാവ് ഭഗവതി ക്ഷേത്രവും.
മുളയൻകാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡിൻ്റെയും, ജീവനക്കാരുടേയും സംഭാവനകൾ സ്വരൂപിച്ച് വാങ്ങിയ കോവിഡ് പരിശോധനയ്ക്കാവശ്യമായ ആൻ്റിജൻ കിറ്റുകളും, അണു നശീകരിക്കുന്നതിനുള്ള ഫോഗിങ്ങ് മെഷീനുമാണ് ഗ്രാമപഞ്ചായത്തിനും, വാർഡ്തല സമിതിയ്ക്കുമായി സംഭാവന ചെയ്തത്.ആൻ്റി ജൻ കിറ്റുകൾ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ സി.രാജൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.രമണിയ്ക്കും, ഫോഗിങ്ങ് മെഷീൻ വാർഡ് മെമ്പർ ശ്രീ കെ.ബാലഗംഗാധരനും കൈമാറി.
ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ കെ.വേണുഗോപാലൻ, ക്ഷേത്രം ട്രസ്റ്റി മെമ്പർ ഇ.ഹരിദാസൻ, ക്ഷേത്ര ജീവനക്കാരുടെ പ്രതിനിധികളായി സി.ആനന്ദ്, വി.വാസുദേവൻ എന്നിവരും പങ്കെടുത്തു
