പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകള്‍ നേടിയാണ് എം ബി രാജേഷ് സഭാനാഥനായത്. പിണറായി വിജയന് മന്ത്രി സഭയടങ്ങുന്ന കേരള നിയമസഭയെ ഇനി എം ബി രാജേഷ് നയിക്കും.
രാവിലെ 9 മണിക്ക് സഭാ ഹാളില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിരുന്നു നടന്നത്. 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്.
ആദ്യ വോട്ട് മുഖ്യമന്ത്രി പിണറായി വിജയന് രേഖപ്പെടുത്തി. തുടര്‍ന്ന് എം വി ഗോവിന്ദന് ഗോവിന്ദന് മാസ്റ്റര്‍ രണ്ടാമതായി വോട്ട് രേഖപ്പെടുത്തി. ഗുണന ചിഹ്നമല്ലാത്ത വോട്ട് അസാധുവാകുമെന്ന് പ്രോടൊം സ്പീക്കര്‍ പി ടി എ റഹീം വ്യക്തമാക്കി.