കൊട്ടാരക്കര; താലൂക്ക് ആശുപത്രിയിൽ നിന്നും ഡയാലിസിസ് യൂണിറ്റ് മാറ്റി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിച്ചില്ല എങ്കിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കാൻ കേരള കോൺഗ്രസ് ( ബി )കൊട്ടാരക്കര മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
നൂറുകണക്കിന് വ്യക്കരോഗികൾക്ക് ഡയാലിസിസിന് സഹായകരം ആകുന്ന ഡയാലിസിസ് യൂണിറ്റ് കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങിയതിന്റെ പേരിൽ മാറ്റുവാനുള്ള തീരുമാനം പ്രതിക്ഷേധാർഹം ആണെന്നും യൂണിറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകുവാനും തീരുമാനിച്ചു.
യോഗത്തിൽ കെ.പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് വർഗ്ഗീസ് വടക്കടത്ത്, കെ.കൃഷ്ണൻ കുട്ടി നായർ , തൃക്കണ്ണമംഗൽ ജോയിക്കുട്ടി, നീലേശ്വരം ഗോപാലകൃഷ്ണൻ , സബാഷ് ഖാൻ , വനജാ രാജീവ്, കുഞ്ഞുമോൻ , കെ.എസ് രാധാകൃഷ്ണൻ , കരീം, മിനി കുമാരി, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു