കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പരാതി കൊടുത്തത്. .
ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്
.2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്നും ഇതേ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു. മെയ് 9 നു ആണ് പി സി ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയത് അതിൽ ആണ് ഇ പരാമർശങ്ങൾ വന്നിട്ടുള്ളതു .അതിന്റെ രേഖകൾ എല്ലാം കോടതിയിൽ കൊടുത്തിട്ടുണ്ട് എന്നാണ് അറിയുന്നതും
