ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദശാബ്ദങ്ങളായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷം വീണ്ടും വഷളായത്. ഇതിന് പിന്നാലെ തന്നെ ഇരുകൂട്ടരും ശക്തമായ വ്യോമാക്രമണം ആരംഭിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വ്യോമാക്രമണം തുടർച്ചയായ അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.സർക്കാർ കണക്കുകള്‍ അനുസരിച്ച് വ്യോമാക്രണത്തിൽ ഇതുവരെ 109 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 29 കുട്ടികളാണ്. ഏഴ് ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഇസ്രായേലിലെ പല നഗരങ്ങളിലും ജൂത ഇസ്രായേലികളും പലസ്തീൻ പൗരന്മാരും തമ്മിലുള്ള അക്രമപരമായ ഏറ്റുമുട്ടലുകളുടെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
