ഇരുചക്ര വാഹനയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പത്തനാപുരം സ്റ്റേഷനിലെ പോലീസ് ജീപ്പ് മറിഞ്ഞു. വനിതാ എസ്ഐ അടക്കം ജീപ്പിലുണ്ടായിരുന്ന നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
കണ്ടന്‍മെന്റ് സോണായ ഇവിടെ പെട്രോളിംഗിന് എത്തിയതായിരുന്നു പോലീസ് സംഘം.
വൈകിട്ട് 7 മണിയോടെ ഇടത്തറ ആട്ടിന്പുര ജംഗ്ഷന് സമീപമാണ് സംഭവം. വാഹനത്തിനുളളില്‍ കുടങ്ങിപോയ വനിതാ എസ്.ഐ അടക്കമുളളവരെ പ്രദേശവാസികളാണ് രക്ഷപെടുത്തിയത്.