വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന് സര്‍ക്കാരിന്റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ സ്റ്റാലിന്റെ വാഗ്ദാനങ്ങളിലൊന്നാണ് ഇത്, അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിച്ച് ശക്തമായ നടപടി എടുക്കും എന്നായിരുന്നു സ്റ്റാലിന് പറഞ്ഞിരുന്നത്. മുഖ്യമന്ത്രി ആയിരുന്ന എടപ്പാടി പളനിസ്വാമിക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുമായി നേരത്തെ ഡിഎംകെ, ഗവര്‍ണറെയും വിജിലന്‍സിനെയും സമീപിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് വിജിലന്‍സ് തലപ്പത്തെ മാറ്റത്തിലൂടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കുന്നത്.
