പാലക്കാട്: ഓക്സിജന്‍ ടാങ്കറുകള്‍ക്ക് സുരക്ഷയൊരുക്കി മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സംഘം. കഞ്ചിക്കോട് ഐനോക്സ് എയര്‍ പ്രൊഡക്ട്, വെങ്കിടേശ്വര ഓക്സിജന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്ന് ദിനംപ്രതി മുപ്പതോളം ടാങ്കറുകളാണ് സംസ്ഥാനത്തിനകത്ത് പല സ്ഥലങ്ങളിലേക്കും പോകുന്നത്. ഏറ്റവും വലിയ പ്ലാന്റായ ഐനോക്സില്‍ നിന്ന് 18 ടാങ്കര്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് മോട്ടോര്‍ വാഹന സ്ക്വാഡ് അകമ്ബടി നല്‍കും.
അതിര്‍ത്തിയില്‍ അതത് ജില്ലകളിലെ സ്ക്വാഡുകള്‍ക്ക് കൈമാറും. ടാങ്കറുകളുടെ നീരിക്ഷണത്തിന് ജി.പി.എസ്, വി.എല്‍.ടി.എസ് സംവിധാനമുണ്ട്. വാഹനങ്ങള്‍ ഓരോ ജില്ല കടന്നുപോകുമ്ബോഴും ഓക്സിജന്‍ വാര് റൂമിലേക്ക് വിവരം കൈമാറും. സ്ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓക്സിജന്‍ വിതരണം തടസപ്പെടാതിരിക്കാന്‍ ടാങ്കറുകള്‍ക്ക് ബീക്കണ്‍ ലൈറ്റുകളും സൈറണും ഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
