കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇരട്ടമാസ്ക് ധരിക്കണം എന്ന് ഡി.എം.ഒ അറിയിച്ചു. ആദ്യം സര്‍ജിക്കല്‍ മാസ്കും പിന്നീട് തുണി കൊണ്ടുളളതുമാണ് വേണ്ടത്. രണ്ട് തുണി മാസ്ക്കുകള്‍ ഒന്നിച്ച് ധരിച്ചിട്ട് കാര്യമില്ല. ഇതിന് കഴിയാത്തവര്‍ എന്‍ 95 മാസ്ക് ഉപയോഗിക്കണമെന്നും അറിയിച്ചു.
