അമ്ബലപ്പുഴ: കോവിഡ് ബാധിതനായ വ്യാപാരി സ്ഥാപനം തുറന്നതിനെതിരെ പരാതി. പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷന് കിഴക്ക് പഴയനടക്കാവ് റോഡില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പലചരക്ക് കട ഉടമക്കെതിരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രദേശവാസി പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളോട് ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതുമാനിക്കാതെ വീടിെന്റ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം തുറന്ന് ഇയാള്‍ കച്ചവടം നടത്തിവരുകയായിരുന്നു.
കോവിഡ് ബാധിതനാണെന്നറിയാതെ കടയിലെത്തിയവര്‍ക്ക് ഇയാളാണ് സാധനങ്ങള്‍ നല്‍കിയത്. പിന്നീടാണ് ഇയാള്‍ കോവിഡ് ബാധിതനാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പ്രദേശവാസി പരാതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആരോഗ്യപ്രവര്‍ത്തകരെത്തി വീടിന് മുന്നില്‍ ഇവിടെ കോവിഡ് ബാധിതനുണ്ടെന്ന തരത്തില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു.
