കേരള രാക്ഷ്ട്രിയത്തിൽ ചരിത്രത്തിൽ ഇടം നേടിയ യുഗപുരുഷൻ ആണ് ആർ. ബാലകൃഷ്ണപിള്ളയെന്നു കേരളാ കോൺഗ്രസ് ( ബി ) യുടെ കൊല്ലം ജില്ലാ കമ്മിറ്റി യുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മികച്ച ഭരണാധികാരിയും, പാർലമെന്ററിയനും ഒക്കെ ആയിരുന്ന ആർ . ബാലകൃഷ്ണപിള്ള യുടെ ദേഹ വിയോഗം പാർട്ടി സ്ഥാപകനേതാവ് എന്ന നിലയിൽ കനത്ത നഷ്ടം ആണെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായ പെട്ടു . തൊഴിലാളികൾക്കും, സാധാരണക്കാർക്കും വേണ്ടി വിട്ടു വീഴ്ച ഇല്ലാത്ത നിലപാടുകൾ എടുക്കുകയും. അമ്മ യെ പോലെ സ്നേഹിച്ച കൊട്ടാരക്കര അടക്കം നാടിന്റെ സമഗ്രവികസനത്തിന് ആയി ശബ്ദം ഉയർത്തുകയും ചെയ്തത് വഴി ഏറെ ജനസമ്മതി ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം നിലപാടുകളെ അവസാനശ്വാസം വരെ ഉയർത്തി പിടിക്കുന്നതിനുംമാനുഷിക മൂല്യങ്ങൾ ക്കു വില കൊടുക്കുകയും ചെയ്ത വ്യക്തി പ്രഭാവത്തിനു ഉടമ ആയിരുന്നു ആർ. ബാലകൃഷ്ണ പിള്ള എന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു .പുതിയ തലമുറക്കു മാർഗം നിർദേശം നൽകുന്ന നിലയിൽ ഉള്ള പ്രവർത്തനം കൊണ്ട് അദ്ദേഹത്തിന്റെ ജീവിതചരിത്രം തന്നെ ഒരു പാഠപുസ്തകം ആയിരുന്നു.
ആർ. ബാലകൃഷ്ണപിള്ളയുടെ വേർപാട് അറിഞ്ഞു എത്തിച്ചേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഉള്ള ഉന്നത രാഷ്ട്രീയ നേതാക്കൾ ക്കും, മന്ത്രി മാർക്കും, ജനപ്രതിനിധി കൾക്കും, ഉന്നത ഉദ്യോഗസ്ഥ മേധാവി കൾക്കും, പൗരാവലിക്കും പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റി യുടെ നന്ദി അറിയിച്ചു. പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് എ. ഷാജു അധ്യക്ഷത വഹിച്ചു.
