കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഐ സി യുവുകളും വെന്റിലേറ്ററുകളും നിറയുന്നു. സർക്കാർ ആശുപത്രികളുടെ സ്ഥിതിയിൽ നിന്നും തീർത്തും വ്യത്യസ്തമല്ല സ്വകാര്യആശുപത്രികളും. തിരുവന്തപുരം മെഡിക്കൽകോളേജിൽ എണ്ണപ്പെട്ട കിടക്കകൾമാത്രമാണ് അവശേഷിക്കുന്നത്. പല ആശുപതികളിലും കോവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.എന്നാൽ ദിനം പ്രതി 14 -15 ആളുകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 25 ഐ സി യു കിടക്കകൾ ഉടൻ സജ്ജമാക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. 53 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് മാറ്റി വച്ചിരിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഓക്സിജൻ റൂം തിരുവനന്തപുരത്തു വഴുതക്കാട് വിമൻസ് കോളേജ് ഓഡിറ്റോറിയത്തിലാണ് ജില്ലാതല ഓക്സിജൻ റൂം തുറന്നിട്ടുള്ളത്.ഓരോജില്ല അടിസ്ഥാനത്തിലും ആശുപത്രിയിലെ ചികിത്സസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.കൂടാതെ പൊതുജനങ്ങൾ സുരക്ഷാ നിയങ്ങൾ പാലിക്കുകയും അനാവശ്യയാത്രകൾ ഒഴിവാക്കുകയും ചെയ്യണമെന്ന് അറിച്ചിട്ടുണ്ട്.
