ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
കോവിഡിന്റെ കാര്യത്തില്‍ രാജ്യത്ത് വ്യത്യസ്ത തീരുമാനങ്ങള്‍ ഉണ്ടാകുന്നത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. അത് തടയാന്‍ വിഷയത്തില്‍ ദേശീയ നയം രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ദേശീയ നയത്തിന് രൂപം നല്‍കുക, നാല് ദിവസത്തിനുള്ളില്‍ ഓക്സിജന്‍ സംഭരണം പൂര്‍ത്തിയാക്കുക എന്നിവയും നടപ്പിലാക്കാന്‍ കോടതി നിര്‍ദേശിച്ചു.
