കേരള രാഷട്രീയത്തില്‍ തുടക്കം മുതല്‍ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച നിയമസഭയിലെത്തിയ വ്യക്തിയാണ് ആര് ബാലകൃഷ്ണപിള്ള. 1960 ല്‍ കേരളത്തിലെ രണ്ടാം നിയമസഭയിലേക്കാണ് ബാലകൃഷ്ണപിള്ള ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട് എത്തുന്നത്. അന്ന് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരന്നു അദ്ദേഹം. ആ റെക്കോര്‍ഡ് എട്ടാം നിയമസഭവരെ ബാലകൃഷ്ണപ്പിള്ളയക്ക് ഒപ്പമായിരുന്നു. 25 വയസും11 മാസവും അഞ്ച് ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം കേരളത്തിലെ നിയമസസഭയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അംഗമായി എത്തിയത്.
നിരവധി തവണ നിയമസഭയിലേക്ക് ജയിക്കുകയും തോല്‍ക്കകയും ചെയ്ത നേതാവണ് ആര് ബാലകൃഷ്ണപിള്ള. 2006 ലെ തോല്‍വിക്ക് ശേഷം അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മത്സരരംഗത്ത് നിന്ന് മാറി. രണ്ട് പാര്‍ട്ടികളുടെ സ്ഥാപക നേതാവണ് അദ്ദേഹം. 1964 ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കാന്‍ കെ. എം ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം ബാലകൃഷ്ണപിള്ളയുണ്ടായിരന്നു. പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരന്നു. കെ എം ജോര്‍ജിനോട് പിണങ്ങി മാണി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് രൂപീകരിച്ചപ്പോള്‍ ജോര്‍ജിനൊപ്പം തന്നെ ബാലകൃഷ്ണപിള്ള ഉറച്ചു നിന്നു. ജോര്‍ജ് നിര്യാതനായ ശേഷം പിന്നീട് കേരളാ കോണ്‍ഗ്രസ് പിള്ള എന്നപേരില്‍ അറിപ്പെട്ടു. പിന്നീട് ജോസഫ് ഗ്രൂപ്പ് വിട്ട ശേഷം സ്വന്തം പേരില്‍ കേരളാ കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടി ഉണ്ടാക്കി.നിരവധി തവണ നിയമസഭയിലേക്ക് ജയിക്കുകയും തോല്‍ക്കകയും ചെയ്ത നേതാവണ് ആര് ബാലകൃഷ്ണപിള്ള. 2006 ലെ തോല്‍വിക്ക് ശേഷം അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മത്സരരംഗത്ത് നിന്ന് മാറി. രണ്ട് പാര്‍ട്ടികളുടെ സ്ഥാപക നേതാവണ് അദ്ദേഹം. 1964 ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കാന്‍ കെ. എം ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം ബാലകൃഷ്ണപിള്ളയുണ്ടായിരന്നു. പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരന്നു. കെ എം ജോര്‍ജിനോട് പിണങ്ങി മാണി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് രൂപീകരിച്ചപ്പോള്‍ ജോര്‍ജിനൊപ്പം തന്നെ ബാലകൃഷ്ണപിള്ള ഉറച്ചു നിന്നു. ജോര്‍ജ് നിര്യാതനായ ശേഷം പിന്നീട് കേരളാ കോണ്‍ഗ്രസ് പിള്ള എന്നപേരില്‍ അറിപ്പെട്ടു. പിന്നീട് ജോസഫ് ഗ്രൂപ്പ് വിട്ട ശേഷം സ്വന്തം പേരില്‍ കേരളാ കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടി ഉണ്ടാക്കി.
കേരള ചരിത്രത്തില്‍ വിവാദ പ്രസംഗം, കൂറുമാറ്റം എന്നി വിഷയങ്ങളില്‍പ്പെട്ട് ജനപ്രതിനിധി സ്ഥാനം രാജിവെക്കേണ്ടി വന്ന എംഎല്‍എ എന്ന വിശേഷണവും പിള്ളയ്ക്ക് മാത്രമുള്ളതാണ്. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന രാഷ്ട്രീയനേതാവുമാണ് അദ്ദേഹം. എല്‍ഡി എഫിനൊപ്പവും യുഡിഎഫിനൊപ്പവും ക്യാബിനറ്റ് പദവിയുള്ള ഒരേ കമ്മീഷന്റെ ചെയര്‍മാനായി വ്യക്തിയും അദ്ദേഹമാണ്. മകനോടൊപ്പം നിയമസഭാസംഗമായിരുന്ന നേതാവും മകനെ മാറ്റി മന്ത്രിയായ നേതാവും ബാലകൃഷ്ണപിള്ളയാണ്.
രണ്ട് പഞ്ചായത്തുകളുടെ പ്രസിഡന്റായിരുന്നു പിള്ള.1963 മുതല്‍ തുടര്‍ച്ചയായി 27 വര്‍ഷം ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 11 വര്‍ഷം കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഈ കാലയളവില്‍ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട് അദ്ദേഹം. അടിയന്തരവാസ്ഥക്കാലത്ത്, കേരളാ കോണ്‍ഗ്രസ് അച്യുതമേനോന് സര്‍ക്കാരില്‍ ചേര്‍ന്നപ്പോള്‍ 1975 ഡിസംബറില്‍, ആ മന്ത്രിസഭയില്‍ പിള്ള അംഗമായി. മാവേലിക്കരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരിക്കെയാണ് കേരളത്തില്‍ മന്ത്രിയായി പിള്ള എത്തിയത്.
1985-ല്‍ കെ. കരുണാകരന് മന്ത്രിസഭയില്‍ വൈദ്യുതമന്ത്രി ആയിരിക്കെയാണ് പിള്ള എറണാകുളത്ത് നടന്ന കേരളാ കോണ്‍ഗ്രസ് സമര പ്രഖ്യാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണ് ‘പഞ്ചാബ് മോഡല്‍ പ്രസംഗം’ എന്ന പേരില്‍ വിവാദമായത്. ഖലിസഥാന് വാദം കത്തിനിന്നതിന് പിന്നാലെയാണ് ഈ പ്രസംഗം. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി പഞ്ചാബിന് മാറ്റി നല്കിയ പശ്ചാത്തലത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസംഗം. അവഗണന തുടര്‍ന്നാല്‍ പഞ്ചാബിലെ പോലെ കേരളവും സമരത്തിന് ഇറങ്ങേണ്ടി വരുമെന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. പിള്ളയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും രാജി വയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നു. അതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഏകകഷി ഭരണവാദം ഉയര്‍ത്തിയ യുവതുര്‍ക്കികളായ ജി കാര്ത്തികേയന് ഉള്‍പ്പടെയുള്ളവരായിരുന്നു. വിവാദം കത്തി നില്‍ക്കെ ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി വന്നു. ആ ഹര്‍ജയില്‍ ജസ്റ്റീസ് രാധാകൃഷ്ണമേനോന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് പിള്ള മന്ത്രിപദം രാജിവെക്കേണ്ടി വന്നു.
1990 ലാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം പിള്ള അയോഗ്യനാക്കപ്പെട്ടത്. ഈ നിയമപ്രകാരം കേരളത്തില്‍ അയോഗ്യനാക്കപ്പെട്ട ആദ്യ ജനപ്രതിനിധിയായിരന്നു പിള്ള. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് യു ഡി എഫ് വിട്ടുപോയപ്പോള്‍ പാര്‍ട്ടിക്കൊപ്പം പോകാതെ യുഡി എഫിനൊപ്പം നിലകൊണ്ടതിനെ തുടര്‍ന്നാണ് പിള്ളയ്ക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടിയെടുത്തത്.
ഇടമലയാര്‍ കേസില്‍ പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചത്. 2011ലാണ്. ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ.1982 ല്‍ ഇടമലയാര്‍ വൈദ്യുത പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നതാണ് കേസിനാസ്പദമായ സംഭവം. നേരത്തെ വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ,രണ്ട് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈക്കോടതി വെറുതേവിട്ടു. .ഇതിനെതിരെ വിഎസ് അച്യുതാനന്ദന് നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി വിധി.
എന്നാല്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രയായിരിക്കെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്കി വിട്ടയച്ചു.ശിക്ഷ ഒരു വര്‍ഷത്തേക്ക് ആയിരുന്നുവെങ്കിലും 69 ദിവസം മാത്രമായിരുന്നു ജയില്‍ വാസം. 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയില്‍ ശിക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായതിനെത്തുടര്‍ന്ന് ശിക്ഷാ ഇളവില്‍ നാല് ദിവസം കുറച്ചു.
ചലച്ചിത്ര താരമായ മകന് കെബി ഗണേഷ് കുമാറിനൊപ്പം ഒരേ നിയമസഭയില്‍ അംഗമായ അച്ഛന്, മാത്രമല്ല,ആ മകനെ രാജിവപ്പിച്ച് മന്ത്രിയായ അച്ഛന് കൂടെയായിരുന്നു പിള്ള. തന്നെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ ആള് ഭരണകക്ഷി എംഎല്‍എയായിരിക്കെ മന്ത്രിയായി എത്തിയചരിത്രവും പിള്ളയക്കുണ്ട്. 1970ല്‍ കോണ്‍ഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനോട് ബാലകൃഷ്ണപിള്ള തോറ്റിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് കേരളാ കോണ്‍ഗ്രസ് സി അച്യുതമേനോന് നയിക്കുന്ന ഐക്യമുന്നണി മന്ത്രിസഭയില്‍ അംഗമായപ്പോള്‍ പിള്ള മന്ത്രിയായി.
എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് മകനായ കെബി ഗണേശ്കുമാറിനെ മന്ത്രിസ്ഥാനത്ത് മാറ്റി ബാലകൃഷ്ണപിള്ള മന്ത്രിയായത്. കേസ് കോടതിയില്‍ നില്ക്കുന്നതിനാല് ഗണേശ് മന്ത്രിയാകട്ടെ എന്നായിരന്നു ആന്റണിയുടെ നിലപാട്. അത് സമ്മതിച്ച് 2001ല്‍ ഗണേശിനെ മന്ത്രിയാക്കി പിള്ള. എന്നാല്‍, പിന്നീട് ഹൈക്കോടതി കേസില്‍ പിള്ളയെ കുറ്റവിമുക്തനാക്കിയപ്പോള്‍ പിള്ള മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു.
2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ഗണേശ് കുമാര്‍ മന്ത്രിയിയാരിക്കെയാണ് ക്യാബിനറ്റ് പദവിയുള്ള മുന്നാക്ക കമ്മീഷന് ചെയര്‍മാനായി ബാലകൃഷ്ണപിള്ളയെ നിയമിക്കുന്നത്. പിണറായിവിജയന് 2016 ല്‍ മുഖ്യമന്ത്രിയായപ്പോഴും ആ സ്ഥാനം പിള്ളയ്ക്ക തന്നെ നല്കി.
