കൊട്ടാരക്കര : വോട്ടെണ്ണൽ ദിനമായ ഇന്ന് കൊല്ലം റൂറൽ ജില്ലയിൽ സമാധാന പരമായി കാര്യങ്ങൾ പരിസമാപിച്ചു. ജില്ലയിൽ വോട്ടെണ്ണൽ പ്രമാണിച്ച് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളെ അതീവ സുരക്ഷ കേന്ദ്രങ്ങളായി നിർണ്ണയിച്ച് ഡബിൾ ലെയർ പ്രൊട്ടക്ഷൻ ഏർപ്പെടുത്തി. ബഹുമാനപ്പെട്ട തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സഞ്ചയ്കുമാർ ഗുരുഡിൻ ജില്ലയിൽ നേരിട്ടെത്തി സുരക്ഷ കാര്യങ്ങൾക്ക് മേൽ നോട്ടം വഹിച്ചു. ജില്ലാ പോലീസ് മേധാവി കെ.ബി.രവി ഐ.പി.എസ്. അഡീഷണൽ ജില്ലാ പോലീസ് മേധാവി ബിജുമോൻ ജില്ലയിലെ മറ്റ് ഡിവൈഎസ്പി മാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ പിക്കറ്റ് പോസ്റ്റുകളും സന്ദർശിച്ച് ക്രമസമാധാനപാലനം വിലയിരുത്തുകയുണ്ടായി. ജില്ലയിൽ പ്രത്യേകമായി ഏർപ്പെടുത്തിയ 82 പിക്കറ്റ് പോസ്റ്റുകളിലും കർശനമായ വാഹന പരിശോധനകൾ ഏർപ്പെടുത്തിയിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് വാഹന പെട്രോളിംഗുകൾക്ക് പുറമെ ബൈക്ക് പെട്രോളിംഗും ഏർപ്പെടുത്തിയിരുന്നു. കൊല്ലം റൂറൽ ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളോട് സഹകരിച്ച എല്ലാവർക്കും ജില്ലാ പോലീസ് മേധാവി കെ.ബി.രവി നന്ദി അറിയിച്ചു.
