കൊട്ടാരക്കര : കൊട്ടാരക്കരയില്‍ കുളക്കട ഒഴികെ എല്ലാ പഞ്ചായത്തിലും കെ.എന്‍.ബാലഗോപാല്‍ ലീഡ് നേടി.10479 വോട്ടുകള്‍ക്കാണ് ബാലഗോപാലിന്റെ വിജയം. സ്വന്തം പഞ്ചായത്തായ കുളക്കടയില്‍ മാത്രമാണ് യു. ഡി. എഫ് സ്ഥാനാർഥി ആർ രശ്മിക്ക് ലീഡ് നേടാനായത്. എൻ.ഡി.എ യുടെ സ്ഥാനാർഥിയായി ബി. ജെ. പി യുടെ നിയോജക മണ്ഡലം പ്രസിഡന്റ് തന്നെ മത്സരിച്ചിട്ടും കഴിഞ്ഞ തവണത്തെക്കാൾ ബിജെപി പിന്നോക്കം പോയി. 7 വാര്ഡംഗങ്ങളുള്ള നെടുവത്തൂരില്‍ പോലും 3392 വോട്ട് മാത്രമാണ് നേടാനായത്. വോട്ടിംഗ് നില ഇങ്ങനെയാണ് കെ.എന്‍. ബാലഗോപാല്‍ 68442,ആര്.രശ്മി 57963, വയയ്ക്കല്‍സോമന്‍ 21198
ഓരോ പഞ്ചായത്തിലേയും വോട്ടുകള്‍ എല്‍ ഡിഎഫ്, യുഡിഎഫ് ,ബിജെപി ക്രമത്തില്‍. കുളക്കട 8479, 9458,2136.. മൈലം 8765 , 8051, 2969…കൊട്ടാരക്കര 7691, 7271, 1982, ഉമ്മന്നൂര്‍ 8413, 7925, 3360… വെളിയം 9883,6000, 2747.. കരീപ്ര 9116, 5815, 2552…എഴുകോണ്‍ 6635,5462, 1555.നെടുവത്തൂര്‍ 6871,6041,3392.എന്നിങ്ങനെയാണ്