ഇതിനു പിന്നാലെയാണ് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിക്കുന്നതല്ല. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറി വി പി ജോയി ആണ് ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, വിനോദപാര്‍ക്ക്, സ്പോർട്സ് കോംപ്ലക്സ്, നീന്തല്‍കുളങ്ങള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കാൻ തീരുമാനിച്ചത്.
പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍വകക്ഷി യോഗത്തിന്റെ അഭ്യര്‍ഥനയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് യോഗത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും 72 മണിക്കൂറിനുള്ളിൽ ആർ ടി പി സി ആര് പരിശോധനഫലം നെഗറ്റീവ് ആയവര്‍ക്ക് മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്.
70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 12, വയനാട് 9, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് 3 വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,77,778 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 20,418 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3731 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.