തെന്മല: 19.04.2021 ൽ കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട പബ്ലിക് ഓർഡർ ഡ്യൂട്ടി നോക്കിവന്ന തെന്മല പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ആക്രമിക്കുകയും, അസഭ്യം പറയുകയും, പോലീസ് വാഹനം തടഞ്ഞ് നിർത്തി കല്ല് കൊണ്ട് ടി വാഹനത്തിന്റെ മുൻവശം ബമ്പറും പിറക് വശം ഇൻഡിക്കേറ്ററും ഇടിച്ച് തകർത്ത കേസിലെ അഞ്ചാം പ്രതി ആര്യങ്കാവ് വില്ലേജിൽ ഇടപ്പാളയം മുറിയിൽ ലക്ഷം വീട് അശ്വതി ഭവനിൽ തങ്കപ്പൻ മകൻ 43 വയസുള്ള സജി, എട്ടാം പ്രതി ആര്യങ്കാവ് വില്ലേജിൽ ഇടപ്പാളയം മുറിയിൽ ലക്ഷം വീട്ടിൽ കൊച്ചുരുത്തി മകൻ 58 വയസുള്ള രാജേന്ദ്രൻ എന്നിവരെ തെന്മല ഇൻസ്പെക്ടർ എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
