ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചു.
ആഴ്ചകൾക്ക് മുൻപാണ് 102കാരിയായ കെ ആർ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൗരിയമ്മ മടങ്ങിയെത്തിയത്. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയിൽ വീട്ടിൽ സഹോദരി ഗോമതിയുടെ മകൾ പ്രൊഫ. പി.സി. ബീനാകുമാരിയ്ക്കൊപ്പമാണ് ഗൗരിയമ്മ താമസിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് കൂട്ടപരിശോധന വിപരീത ഫലം ഉണ്ടാക്കുമെന്ന ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നിലപാടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സംഘടനയുടെ വാദം മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് കെജിഎംഒഎ അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിലവിലെ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുമ്പോള്‍ ഇതിന്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും എതിര്‍പ്പുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നത്. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ കൂട്ട പരിശോധനയുടെ ഫലം ഇപ്പാഴും പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. ചികിത്സാര്‍ത്ഥം നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാകുന്നില്ല. ഇത് പ്രതികൂലമായി ബാധിക്കുന്നു എന്നും കെജിഎംഒഎ അറിയിച്ചു.
പരിശോധന സാമ്പിള്‍ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പില്‍ പരിമിതമാണ്. ഈ വസ്തുതകള്‍ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ സമ്പര്‍ക്കത്തിലുള്ളവരിലേയ്ക്കും നിശ്ചിത ഗ്രൂപ്പിലേയ്ക്കും നിജപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.