മുംബൈ: സ്വന്തം ജീവൻ പണയപ്പെടുത്തി റെയിൽവേട്രാക്കിൽ വീണകുട്ടിയെ രക്ഷിച്ച മയൂര്‍ ശഖറാം ഷെല്‍കെ വീണ്ടും വാർത്തകളിൽ നിറയുന്നു. റെയിൽവേ ട്രാക്കിൽ വീണ ആറുവയസ്സുകാരനെ രക്ഷിച്ച ധീരകൃത്യത്തെ അഭിനന്ദിച്ചു റെയിൽവേ നൽകിയ പാരിതോഷിക തുകയിൽനിന്നും പകുതി തുക കുട്ടിക്കും അവന്റെ അന്ധയായ മാതാവിനും നൽകും. ‘കോവിഡിന്റെ അതിപ്രയാസമേറിയ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത് എനിക്ക് സമ്മാനം താരം ആഗ്രഹിക്കുന്നവർ അത് ചെക്കായി നൽകിയാൽ ആ കുട്ടിക്കും അവന്റെ അമ്മയ്ക്കും അതുപോലെ സഹായം ആവശ്യമായി വരുന്നവർക്കും കൈമാറും’ എന്ന് മയൂര്‍ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു .
ഷെല്‍കെയുടെ ധീരപ്രവര്‍ത്തിയില്‍ നിരവധി പേരാണ് അഭിനന്ദനവും സമ്മാനവുമായി എത്തിയത്. റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയില്‍വേ അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. റെയില്‍വെ പ്ലാറ്റ്ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാല്‍തെറ്റി ട്രാകിലേക്ക് വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്സ്പ്രസ് ട്രെയിന്‍, അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് ദൈവദൂതനെപ്പോലെ ഷെല്‍കെ ഓടി വരുകയും ട്രെയിനിന്റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാകില്‍ നിന്ന് കോരിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു.തന്റെ ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു ഇതേക്കുറിച്ച് 30കാരനായ ഷെല്‍കെയുടെ പ്രതികരണം. പുണെക്കടുത്താണ് മയൂര്‍ ഷെല്‍കെയുടെ സ്വദേശം.
