ന്യൂഡൽഹി: കൊറോണ വൈറസിന്റെ രണ്ടാംതരംഗത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതെ സമയം ഉന്നത തല യോഗത്തില്‍ അസ്വസ്ഥനായി കാണപ്പെട്ട മോദി, കഴിഞ്ഞ തവണത്തെ ആവേശം കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇല്ലാതാകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. കഴിഞ്ഞ തവണ നമുക്ക് പി.പി.ഇ കിറ്റുകളോ മാസ്കോ ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ വെല്ലുവിളികളെ നാം കാര്യക്ഷമതയോടെ മറികടന്നു. ഈ സാഹചര്യത്തിൽ കുറച്ച് കൂടി മുന്നൊരുക്കം നടത്തേണ്ടതായിരുന്നുവെന്ന് മോദി പറഞ്ഞു.
