തിരുവനന്തപുരം: മെയ് 1 ടൂറിസം മേഖല കരിദിനമായി ആചരിക്കുന്നു. കോവിഡിന്റെ രണ്ടാം വ്യാപനവും അതേ തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ടൂറിസം മേഖലയുടെ ഉപജീവനം ഇല്ലാതാക്കുമെന്ന് ടൂറിസം സംരക്ഷണ സമിതി ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടായിരുന്ന സാഹചര്യത്തില്‍ തന്നെ ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടൂറിസം മേഖലയിലുണ്ടായിരുന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും, നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരികയും, ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് വരുമാന മാര്‍ഗം ഇല്ലാതാവുകയും, വലുതും ചെറുതുമായ എല്ലാ വിഭാഗങ്ങളും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
15 ലക്ഷം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്കുന്ന ഈ മേഖല കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ സേവ് ടൂറിസം എന്ന ഹാഷ് (#) ടാഗിലൂടെ ഈ പ്രതിഷേധ പ്രചരണം, രാജ്യ വ്യാപകമാക്കി മുന്നോട്ടു കൊണ്ട് പോകുവാനും സമിതി തീരുമാനിച്ചിട്ടുണ്ട്.
