അഞ്ചൽ: അലയമൺ ആനക്കുളം മെത്രാൻ തോട്ടം, കമ്പകത്തുമൂട്ടിൽ വീട്ടിൽ കുട്ടപ്പൻ എന്നയാളെ 17.04.2021 ന് രാത്രി തേക്കിൻകാട് എന്ന സ്ഥലത്ത് വച്ച് മദ്യം നൽകി ലഹരിയിൽ ആക്കിയ ശേഷം വാൾ ഉപയോഗിച്ച് തലയിലും, മുഖത്തും മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതി ചണ്ണപ്പേട്ട അലയമൺ മൂങ്ങോട് തേക്കിൻകാട് ഇടക്കുന്നിൽ വീട്ടിൽ രാജുമണി മകൻ 47വയസുള്ള ലൈജുവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ഭാര്യയെപ്പറ്റി അപവാദം പറഞ്ഞു എന്ന് ആരോപിച്ചാണ് കുട്ടപ്പനെ പ്രതി കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും വിളിച്ചിറക്കി ഓട്ടോയിൽ പ്രതിയുടെ തേക്കിൻകാടുള്ള വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്ന ശേഷം മദ്യം നൽകി ലഹരിയിൽ ആക്കിയ ശേഷമാണ് പ്രതി അക്രമം നടത്തിയത്.
