ന്യൂഡൽഹി :
കൊവിഡ് 19ന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്.
കൊവിഡ് വ്യാപനം ചെറുക്കാന്‍ ചെറിയ കണ്ടെയ്ന്മെന്റ് സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. ‘ടെലിഫോണിലുടെ ബിസിനസ്/ചേംബര്‍ നേതാക്കളുമായി സംസാരിച്ചു. ഇന്‍ഡസ്ട്രി/ അസോസിയേഷന് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. കൊവിഡ് മാനേജ്മെന്റിനാണ്പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യം നല്‍കുന്നതെന്ന കാര്യം അറിയിച്ചു. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്ഥാനങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കും’ -ധനമന്ത്രി ട്വീറ്റ്ചെയ്തു. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ സമ്ബദ് വ്യവസ്ഥ പൂര്‍ണമായി അടച്ചിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.