ന്യൂഡൽഹി : കോവിഡ് നിയന്ത്രണങ്ങളും ഓക്സിജന്റെ അളവ് കുറയുന്നതും കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രങ്ങള്‍ എന്നിവയെല്ലാംതന്നെ രോഗികളെ വലിക്കുന്നു. ആശുപത്രികളില്‍ വാക്സിന് വിതരണം ചെയ്യുമ്ബോള്‍ വാക്സിനേഷന് കേന്ദ്രവും പരിശോധനാ കേന്ദ്രങ്ങളുമായി അകലം പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായതോടെ ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി സങ്കീര്‍ണ്ണം. ഓക്സിജന്റെയും കൊവിഡ് ചികിത്സ മരുന്നുകളുടെയും ലഭ്യത കുറയുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവന് രക്ഷാ മരുന്നായ റെംദിവിറിന്റെ ഉത്പാദനം കൂട്ടാന്‍ ഇരുപത് പുതിയ പ്ലാന്റുകള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിക്കും. ഏറെ ഗുരുതരസാഹചര്യത്തിലൂടെയാണ് രാജൃതലസ്ഥാനമായ ദില്ലിയില്‍ ഉള്‍പ്പടെ ഉത്തരന്ത്യേന്‍ സംസ്ഥാനങ്ങള്‍ കടന്നുപോകുന്നത്. ആശുപത്രികളില്‍ കിടക്കള്‍ കിട്ടാത്തത് മാത്രമല്ല ഗുജറാത്തിലും, ചത്തീസ്ഗഢിലും, മധ്യപ്രദേശിലും ഓക്സിജന്‍ സിലണ്ടറുകള്‍ ലഭ്യമല്ലെന്ന പരാതിയും വ്യാപകമാണ്.