കൊട്ടാരക്കര . കൊട്ടാരക്കര ശ്രീ മണികണ്ടേശ്വരം മഹാഗണപതി ക്ഷേത്രത്തിൽ നടന്നുവന്ന മേടതിരുവാതിര മഹോത്സവത്തിനു ആറാട്ടോടെ കൊടിയിറങ്ങി . രാവിലെ ഒൻപതു മണിക്ക് നടന്ന തിരു ആറാട്ടു തന്ത്രി മുഖ്യൻ തരണല്ലൂർ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തി കുറു വട്ടി മഠം കെ ആർ സഞ്ജയൻ നമ്പൂതിരിയുടെയും ,കീഴ് ശാന്തി കുടവട്ടൂർ എസ് രതീഷ്കുമാറിൻ്റെയും കാർമികത്വത്തിൽ നടന്നു .തുടർന്ന് തൃക്കടവൂർ ശിവരാജു ഉള്പടെയുള്ള ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രം ചുറ്റി എത്തി തൃക്കൊടിയിറക്കോടെ ഉത്സവത്തിനു സമാപനമായി .ഏപ്രിൽ 18 നാണു ഉത്സവത്തിനു കൊടിയേറിയത് . ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സി ചന്ദ്രശേഖരൻ .ഉപദേശകസമിതി പ്രസിഡണ്ട് മുകളുവിള അനിൽകുമാർ ,വൈസ് പ്രസിഡണ്ട് അശ്വിനിദേവ് , സെക്രട്ടറി
ആർ വത്സല ഉപദേശസമിതി അംഗങ്ങളായ വിനോദ് ,മണിക്കുട്ടൻ ,ശ്രീകുമാർ ,പ്രേംകുമാർ ,അനൂപ് ,സന്തോഷ്കുമാർ ,ജയപ്രകാശ് ,അനീഷ് ,ആർ രഞ്ജിത് , കെ രഞ്ജിത് എന്നിവർ സന്നിഹിതരായിരുന്നു
