കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ താജ് മഹൽ അടക്കമുള്ള ചരിത്രസ്മാരകങ്ങൾ അടച്ചിടാൻ തീരുമാനം. താജ് മഹലും കുത്തബ്മീനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ് 15 വരെ അടച്ചിടും എന്ന് ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ (എ എസ് ഐ ) തീരുമാനിച്ചു.ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങൾ മ്യൂസിയങ്ങൾ ,സൈറ്റുകൾ എന്നിവ മെയ് 15 വരെ അടിയന്തരമായി അടച്ചിടാൻ കേന്ദ്ര സാംസ്കാരികമന്ദ്രാലയം തീരുമാനിച്ചു.കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചരിത്രസ്മാരകങ്ങൾ അടച്ചിടുന്നതുമെന്നു സാംസ്കാരിക മന്ത്രി വക്തമാക്കി. കൂടുതൽ ആളുകൾ എത്തുന്ന പുരി ജഗന്നാഥ ക്ഷേത്രം , സോമനാഥ ക്ഷേത്രം തുടങ്ങിയ സ്ഥാലങ്ങളിലെല്ലാം ചടങ്ങുകൾ നടത്തുമെങ്കിലും പൊതുസമ്മേളനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രലയത്തിന്റെ മാധ്യമ ഉപദേഷ്ടാവ് നിതിൻ ത്രിപാഠി അറിയിച്ചു.
