കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വരും. സംസ്ഥാനത്ത് പൊതുപരിപാടികൾ വിലക്കിയിട്ടുണ്ട്. ആരാധനാലയങ്ങളിലും സിനിമാ ഹാളുകളിലും പാർക്കുകളിലും പ്രവേശനമുണ്ടാകില്ല. അവശ്യ സർവീസുകൾക്കും ബാങ്കിംഗ് മേഖലക്കും ഇളവുണ്ട്
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. രോഗവ്യാപനം പിടിച്ചു നിർത്താനായില്ലെങ്കിൽ ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ അറുപതിനായിരത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്.