കൊട്ടാരക്കര.കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി നെടുവത്തൂർ പഞ്ചായത്തിലെ പിണറ്റിൻമൂട് വാർഡിൽ കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. വാക്സിനേഷൻ ക്യാമ്പ് നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായ ആർ.സത്യഭാമ നിർവഹിച്ചു. 45 വയസ്സിന് മുകളിൽ പ്രായമുള്ള ആൾകാർക്കാണ് ക്യാമ്പ് നടത്തിയത്. സമീപ വാർഡുകളിലെ ഉൾപ്പടെ 150 പേരോളം ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് പൊതുജനോപകരമായതായി പഞ്ചായത്ത് പ്രസിഡന്റ് ആർ സത്യഭാമ പറഞ്ഞു
