പുനലൂർ: വിളക്കുവട്ടം12 ഏക്കർ സ്വദേശി തടത്തിൽ വീട്ടിലെ സുരേഷ്ബാബുവിനെ (56) 11.04.21 രാത്രി 10 മണിക്ക് വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അക്രമി സംഘത്തിലെ 3 പേരെ കൂടി പുനലൂർ പോലീസ് പിടികൂടി. പ്രതികളായ (1) വാളക്കോട്, തുമ്പോട്, മരൻകോട്, വിജയവിലാസത്തിൽ വാസുക്കുട്ടൻ മകൻ 28വയസുള്ള വിശാഖ് (2) വാളക്കോട്, മരാൻകോട്, ചരുവിള വീട്ടിൽ സോമശേഖരപിള്ള മകൻ 33 വയസുള്ള വിഷ്ണു (3) മാരൻകോട് ചരുവിള വീട്ടിൽ കുഞ്ഞുകുഞ്ഞ് മകൻ 42 വയസുള്ള സന്തോഷ്കുമാർ എന്നിവരെയാണ് പുനലൂർ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
