വ്യാഴാഴ്ച 1,26,789 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: റഷ്യയുടെ സ്പൂട്നിക് V വാക്സിന് ഇന്ത്യയില്‍ ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉന്നതവൃത്തങ്ങള്‍ സിഎന്‍എന്‍ ന്യൂസ്18നോട് പറഞ്ഞു. രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്നും ഓരോ സംസ്ഥാനത്തിനും ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് മൂന്നാം ദിവസം ഷോട്ടുകള്‍ നല്‍കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
അതേസമയം കോവിഡിന്റെ രണ്ടാം തരംഗം യുവാക്കളിലാണ് ബാധിക്കുന്നതെന്നതിന് വിവരങ്ങളില്ലെന്നും എന്നാല്‍ ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ട്. വാക്സിന് ലഭിക്കുന്നതിനുള്ള പ്രായപരിധി കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ വാക്സിനേഷന് യോഗ്യത വിപുലീകരിച്ചിട്ടുണ്ടെന്നും പ്രായപരിധി ഉയര്‍ത്താന്‍ സാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാഴാഴ്ച 1,26,789 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1,66,862 ആയി ഉയര്‍ന്നു. ഒരു ദിവസം 685 പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം പ്രരധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകളില്‍ കോവിഡിനെക്കുറിച്ച് ഓര്മ്മവരാനായി രാത്രി കര്‍ഫ്യൂ എന്ന പദത്തിന് പകരമായി കൊറോണ കര്‍ഫ്യൂ എന്ന പദം ഉപയോഗിക്കാന്‍ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോവിഡിനെ നേരിടാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതിനാല്‍ രാജ്യത്ത് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നേരത്തെ കോവിഡ് മഹാമാരിയെ നേരിടാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അതിനാല്‍ ലോക്ഡൗണ്‍ ആവശ്യമായിരുന്നു. പക്ഷെ ഇന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യം ഉണ്ടാകുന്നില്ല’അദ്ദേഹം മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
‘ഭരണ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഒരു വര്‍ഷത്തെ യുദ്ധം കാരണം സംവിധാനത്തിന് ക്ഷീണം ഉണ്ടായി. എന്നാല്‍ നമ്മുക്ക് 2-3 ആഴ്ചകളിലേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഭരണ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുക’അദ്ദേഹം പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് സ്ഥിതി ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് 20,000ത്തോളം കേസുകള്‍ കുറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ദൈനംദിന പോസിറ്റീവ് കേസുകളുടെ എണ്ണം 1.26 ലക്ഷത്തിലധകം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
‘ഈ സ്ഥിതി ആശങ്കജനകമാണ്. പ്രത്യേകിച്ചും ആളുകള്‍ കോവിഡിനെ നിസ്സാരമായി കാണുന്നത്. ചില സംസ്ഥാനങ്ങളിലെ ഭരണ നിര്‍വ്വഹണത്തിന് പോലും അവരുടെ പ്രതിബദ്ധത കുറവാണ്’ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ആദ്യം ആദ്യ തരംഗം മറികടന്നിരുന്നു. എന്നാല്‍ ഇത്തവണ വളര്‍ച്ച നിരക്ക് മുമ്പത്തേതിനേക്കാള്‍ വേഗത്തിലാണ്.
‘മഹരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ ആദ്യ തരംഗത്തില്‍ നിന്ന് രണ്ടാം തരംഗത്തിലേക്ക് എത്തി. മറ്റു സംസ്ഥാനങ്ങളും ഇതിലേക്ക് നീങ്ങുന്നു. ഇത് എല്ലാവര്ക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്’ അദ്ദേഹം പറഞ്ഞു. അതേസമയം നിയന്ത്രണങ്ങളോടുള്ള ജനങ്ങളുടെ അവഗണനയും അദ്ദേഹം ചൂണ്ടിക്കാട്ടി. മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം വീണ്ടും ഓര്‍മ്മിപ്പിച്ചു.
എന്നിരുന്നാലും കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിശോധന വര്‍ദ്ധിപ്പിക്കാനും രോഗ ലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടെത്താനും മുഖ്യമന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. പോസിറ്റീവ് നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് കുഖയ്ക്കാന് ശ്രമിക്കണം. ‘കോവിഡ് പരിശോധനകള്‍ക്ക് ശ്രദ്ധ നല്‍കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. 70 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പോസിറ്റീവ് കോസുകളുടെ എണ്ണം ഉയര്‍ന്നതാകട്ടെ എന്നാലും പരമാവധി പരിശോധന നടത്തുക. ശരിയായ സാമ്പിള്‍ ശേഖരണം നടത്തുക എന്നത് പ്രധാനമാണ്’മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞു.