കൊട്ടാരക്കര: സ്വർണ കള്ളക്കടത്തുകാർക്ക് ഒപ്പം നിന്നിട്ട് അന്വേഷണ സംഘത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് കേരളത്തിൽ പിണറായി നടത്തുന്നത്.
ധര്‍മ്മത്തെ തച്ചുടയ്ക്കുന്നവരാണ് ഇടത് വലത് മുന്നണികളെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി . കേരളത്തിൽ മാറി മാറി ഭരിച്ച ഇടത് വലത് സര്‍ക്കാരുകള്‍ അഴിമതിമാത്രമാണ് കേരളത്തിന് സമ്മാനിച്ചത്. സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തി സര്‍ക്കാര്‍ നമ്മളെ കബളിപ്പിക്കുകയായിരുന്നു.
ഉന്നതന്മാര് അഴിമതി നടത്തിയാല്‍ അവരെ ചോദ്യം ചെയ്യുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഇഡിയെപ്പോലെയുള്ള അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. മാറി മാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ കേരളത്തെ നാശത്തിലേക്ക് തള്ളിവിട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര, പൂവറ്റൂര്‍ ക്ഷേത്ര മൈതാനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. വയയ്ക്കല്‍ സോമന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. രമ, ബിജെപി വക്താവ് അഡ്വ. നാരായണന് നമ്പൂതിരി, ബിജെപി സംസ്ഥാന സമിതി അംഗം ജി. ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ബി. ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ മന്ദിരം ശ്രീനാഥ്,നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ വയയ്ക്കൽ സോമൻ, ബിജെപി ജനറൽ സെക്രട്ടറി മാരായ കെ ആർ രാധാകൃഷ്ണൻ, ഷാലു കുളക്കട തുടങ്ങിയവര്‍ സംസാരിച്ചു.
