കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണി പ്രവർത്തകരായ ഷമീറിനേയും സഹോദരനേയും വീട്ടിൽ കയറി കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയും കോൺഗ്രസ് പാർടി പ്രവർത്തകനുമായ (1) ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുട്ടത്തല്ലടത്ത് വടക്കതിൽ സലിം മകൻ 21 വയസുള്ള മുഹമ്മദ് സലിം (2) ശാസ്താംകോട്ട, പള്ളിശ്ശേരിക്കൽ അർഷാദ് നിവാസിൽ ഇസ്മയിൽ കുഞ്ഞ് മകൻ 28 വയസുള്ള ഇർഷാദ് (3) എ.കെ.എം ഹൗസിൽ അബ്ദുൾ കലാം മകൻ 29 വയസുള്ള അഫ്സൽ (4) കളത്തുവിള പടിഞ്ഞാറ്റതിൽ അബ്ദുൾ നിസാർ മകൻ 28 വയസുള്ള സൽമാനുൽ ഫറൈസി എന്നിവരെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മുതൽ നാല് വരെയുള്ള പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ടി കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
