ചടയമംഗലം: സ്കൂളിൽ പോയി മടങ്ങി വരുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റോഡിൽ ബൈക് കുറുകെ നിർത്തി തടഞ്ഞ് ഇഷ്ടമാണോ അല്ലയോ എന്ന് ചോദിച്ചു ഇരുകൈകളിലും കയറിപ്പിടിച്ച് ലൈംഗിക ആക്രമണം നടത്തി എതിർത്തപ്പോൾ ഇരു കവിളിലും അടിച്ചും കൈകൊണ്ട് മുതുകത്ത് ഇടിച്ച് വേദനിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി കുരിവിക്കോണം ജയ് വിലാസത്തിൽ ജയകുമാർ മകൻ സുധിയെ ചടയമംഗലം പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി പ്രതി പെൺകുട്ടിയെ പുറകെ നടന്ന് ശല്യപ്പെടുത്തി വരുകയായിരുന്നു.
