എലത്തൂർ സീറ്റ് എൻ സി കെക്ക് തന്നെയെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. എൻ സി കെ സ്ഥാനാർഥി സുൾഫിക്കർ മയൂരി എലത്തൂരിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയാകും.
എലത്തൂർ സീറ്റ് മാണി സി കാപ്പന്റെ പാർട്ടിക്ക് നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം നടന്നിരുന്നു. ദിനേശ്മണി വിമത സ്ഥാനാർഥിയായി പത്രിക നൽകുകയും ചെയ്തു.