ന്യൂഡൽഹി : കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ അറിയിച്ചു.
അഞ്ചിടങ്ങളിലേക്കുമുള്ള വേട്ടെണ്ണെൽ മേയ് രണ്ടിനാണ്.
അഞ്ച് ഇടങ്ങളിലായി 18.86 കോടി വോട്ടർമാരാണുള്ളത്. ആകെ 824 മണ്ഡലങ്ങൾ. ആകെ 2.7 ലക്ഷം പോളിങ് ബൂത്തുകൾ. കേരളത്തിൽ 40,771 പോളിങ് സ്റ്റേഷനുകളാണുള്ളത്.
പശ്ചിമബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തീയതി തീരുമാനിച്ചത്. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
വിരമിച്ച ഉദ്യോഗസ്ഥർ നിരീക്ഷകരാകും. പ്രചാരണ വാഹന റാലിക്ക് അഞ്ച് വാഹനങ്ങൾ മാത്രം. പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. ഓൺലൈനായും പത്രിക നൽകാം. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രം മതി.
ആയിരം വോട്ടർമാർക്ക് ഒരു ബൂത്തായിരിക്കും. എല്ലാ ബൂത്തുകളും കെട്ടിടത്തിൻറെ താഴെ നിലയിലാകും. ദീപക് മിശ്രയാണ് കേരളത്തിലെ പൊലീസ് നിരീക്ഷകൻ.