കൊട്ടാരക്കര: വാളകം ജങ്ഷനിലെ പ്രീതാസ് ടെക്സ്ൈറ്റല്‍സ് എന്ന സ്ഥാപനം അഗ്നിബാധയില്‍ പൂര്‍ണമായി കത്തിയമര്‍ന്നു. വാളകത്തുനിന്ന് ഉമ്മന്നൂര്‍ റോ ഡിലേക്ക് തിരിയുന്ന ഭാഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന, വത്സാ മാത്യുവിെന്റ ഉടമസ്ഥതയിലുള്ള കടയാണ് കഴിഞ്ഞദിവസം രാത്രി എേട്ടാടെയുണ്ടായ അഗ്നിബാധയില്‍ നശിച്ചത്.
കടയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ക്കൊപ്പം സ്റ്റേഷനറി സാധനങ്ങളും കത്തിനശിച്ചു. വര്‍ഷങ്ങളായി പത്ര ഏജന്‍സി നടത്തിവന്നിരുന്ന ഇവിടെ വളരെയധികം പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. ഉദ്ദേശം ഏഴു ലക്ഷത്തോളം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു.
കുറച്ചു ദിവസമായി കടയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയായിരുന്നു. വൈകീട്ട് ആറോടെ കട അടച്ചു. ഒരു ഭാഗത്ത് വെല്‍ഡിങ് വര്‍ക്കുകള്‍ നടന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. കടയില്‍നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും തീ പടര്‍ന്നു പിടിച്ചു. പരിസരത്തുള്ള മറ്റു കടകളിലേക്കു തീ പടരാതിരിക്കാര് നാട്ടുകാര്‍ വളരെ പണിപ്പെട്ടു. വളരെ വൈകിയിട്ടും ഫയര്‍ഫോഴ്സ് എത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.