തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തിന് വെള്ളിയാഴ്ച തുടക്കമാവും. ഫെബ്രുവരി 27നാണ് പൊങ്കല്‍ നടക്കുന്നത്. ഇത്തവണ കര്‍ശന കോവിഡ് നിയന്ത്രങ്ങളൊടെയാണ് പൊങ്കാല മഹോത്സവം നടക്കുക. കൂടാതെ ഇത്തവണ പൊങ്കാല ശ്രീകോവിലിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമായി നടക്കും.
അമ്പല പരിസരത്തോ, സമീപത്തെ റോഡുകളിലോ ഇത്തവണ പൊങ്കാല ഇടാന്‍ സാധിക്കില്ല. ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടിവരുന്നതിനാല്‍ ആണ് ഈ തീരുമാനം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഭക്തര്‍ക്ക് പൊങ്കാല ദിവസം ക്ഷേത്ര ദര്‍ശനം നടത്താന്‍ അനുമതിയുണ്ട്.