സേഫ് കേരള എൻഫോഴ്സ്മെൻറ് കൊല്ലം ജില്ല കണ്ട്രോൾ റൂം ഇന്നേ ദിവസം, (15/02/2021) കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ വച്ച് ഗതാഗത വകുപ്പു മന്ത്രി ശ്രീ എ.കെ ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
തദ്ദ വസരത്തിൽ കൊട്ടാരക്കര എം.എൽ.എ Adv. ശ്രീമതി ഐഷ പോറ്റി ഓൺലൈനായി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ ശ്രീ എ.ഷാജു വാർഡ് കൗൺസിലർ ശ്രീ എസ് അരുൺകുമാർ കൊല്ലം ആർ ടി ഓ ശ്രീ ആർ രാജീവ് കൊട്ടാരക്കര ജോയിൻ്റ് ആർ ടി ഓ ശ്രീ വി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. കൊല്ലം എൻഫോഴ്സ്മെൻ്റ് ആർ ടി ഓ ശ്രീ ഡി മഹേഷ് സ്വാഗതം ആശംസിക്കുകയും എം വി ഐ ശ്രീ ബിനു ജോർജ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
