തിരുവനന്തപുരം : വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകുവാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയ രണ്ടു പേര് പേരൂര്‍ക്കട പൊലീസിന്റെ പിടിയിലായിരിക്കുന്നു. വലിയതുറ സ്റ്റിജോ ഹൗസില്‍ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആന്‍സ് ചര്‍ച്ചിനു സമീപം സ്റ്റെല്ല ഹൗസില്‍ ജോണ്ടിയെന്ന് വിളിക്കുന്ന ജോണ്‍ ബോസ്കോ (33) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വീട്ടുകാരുമായി പിണങ്ങിയിറങ്ങി തമ്പാനൂർ റെയില്‍വേ സ്റ്റേഷന് ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെണ്‍കുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികള്‍ കൂട്ടിക്കൊണ്ടു പോകുകയുണ്ടായത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്ത് അറിയുകയുണ്ടായത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേര് കൂടി ബെംഗളൂരുവില്‍ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.