കൊട്ടാരക്കര : കൊട്ടാരക്കര പുലമണിൽ സ്ഥിതി ചെയ്യുന്ന പോലീസ് കമാൻ്റിംഗ് സെൻ്റർ, ട്രാഫിക് പോലീസ് സ്റ്റേഷൻ, കൺട്രോൾ റൂം, നിർമ്മാണത്തിലിരിക്കുന്ന സൈബർ പോലീസ് സ്റ്റേഷൻ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ജലദൗർലഭ്യം മൂലം പോലീസ് ഏറെ ബുദ്ധിമുട്ടിലായിരുന്നു. സർക്കാർ സംവിധാനങ്ങൾക്കായി വാട്ടർ അതോറിറ്റിയുടെ ജലവിതരണം നടത്തുന്നത് കൊട്ടാരക്കര സബ് ജയിൽ വരെ മാത്രമാണുണ്ടായിരുന്നത്. ഇതിനെ തുടർന്ന് ഈ വിഷയം കൊല്ലം റൂറൽ ജില്ലയിലെ കേരള പോലീസ് അസോസിയേഷൻ പ്രതിനിധികൾ കഴിഞ്ഞ ദിവസം കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ A ഷാജുവിനെ ധരിപ്പിക്കുകയും ഷാജു വാട്ടർ അതോറിറ്റി അധികൃതതുമായി ബന്ധപ്പെട്ട് കമാൻറിംഗ് സെൻ്ററിന് വാട്ടർ കണക്ഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ അറിയിച്ചതിനെ തുടർന്ന് ജലദൗർലഭ്യം പരിഹരിക്കപ്പെടുകയും ചെയ്തു
