ചെന്നൈ: തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങള്‍ക്ക് പുതിയ വാഗ്ദാനങ്ങളുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്. വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്നും എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കുമെന്നും കമലഹാസന് പറഞ്ഞു . സ്ത്രീശാസ്ത്രീകരണത്തി മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വയം തൊഴില്‍ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സാമ്ബത്തിക സഹായം നല്‍കും . തന്റെ ലക്ഷ്യം അഴിമതി ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റു പാര്‍ട്ടികളുമായി സഖ്യകക്ഷികളുണ്ടാക്കാന് താല്പര്യമില്ലെന്നും കമല്ഹാസന് വ്യക്തമാക്കി.
